എന്‍റെ രോഗം ഇതാണ്; വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡ് താരം ഇർഫാൻ ഖാന് അപൂർവ രോഗം പിടിപെട്ടുവെന്ന വാർത്ത ഞെട്ടലോടെയായിരുന്നു സിനിമാലോകം േകട്ടത്. ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായായിരുന്നു റിപ്പോർട്ട്. പിന്നീട് മാധ്യമങ്ങളിലൂടെയും മറ്റും പലതരത്തിലുള്ള പ്രചരണങ്ങൾ വരുകയും ചെയ്തു. ഇപ്പോഴിതാ അദ്ദേഹം തന്നെ രോഗവിവരത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു.

‘പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നമ്മെ വളരാൻ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക് മനസ്സിലായതും അതാണ്. എനിക്ക് ട്യൂമറാണെന്ന (വയറിലെ ആന്തരികാവയവങ്ങളിൽ) സത്യം വളരെ വിഷമത്തോടെയാണ് അംഗീകരിച്ചതെങ്കിലും ചുറ്റുമുള്ളവരുടെ സ്നേഹവും കരുതലും ശക്തിയും പ്രതീക്ഷ പകരുന്നതാണ്. ചികിത്സക്കായി ഞാൻ ഇപ്പോൾ വിദേശത്താണ്.

‘ന്യൂറോ എന്നുപറയുന്നത് തലച്ചോറുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല, കൂടുതൽ അറിയണമെങ്കിൽ ഗൂഗിളിൽ ചെന്ന് റിസേർച്ച് ചെയ്യൂ. നിങ്ങളെല്ലാവരുടെയും പ്രാർത്ഥനകളും ആശംസകളും ഉണ്ടാകണം. എന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവർക്കായി കൂടുതൽ പറയാൻ ഞാൻ വീണ്ടും വരുന്നതായിരിക്കും.’–ഇർഫാൻ ഖാൻ പറഞ്ഞു.

മാർച്ച് അഞ്ചിനാണ് താൻ അസുഖബാധിതനാണെന്ന വിവരം ട്വിറ്ററിലൂടെ താരം വെളിപ്പെടുത്തുന്നത്. രോഗനിര്‍ണയത്തിന് ശേഷം പത്തുദിവസത്തിനകം കുടുതൽ കാര്യങ്ങൾ നിങ്ങളെ ഞാൻ തന്നെ അറിയിക്കുന്നതാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.

ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളി നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ ബ്ലാക്ക്മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.

error: Content is protected !!