ചുഴലിക്കാറ്റിന് സാധ്യതയില്ല; ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുന്നു

സംസ്ഥാനത്തെ് ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുന്നു. ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം തീരത്ത് ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. കടലിൽ ശക്തമായ കാറ്റിനും വൻ തിരമാലകൾക്കും കേരളത്തിലുടനീളം കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാന വ്യാപകമായി സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിലും ന്യൂനമർദത്തിന്റെ ഭാഗമായി കാറ്റും മഴയും ഉണ്ടാകും. മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കോമോറിൻ – മാലദ്വീപ് മേഖലയിലും ദക്ഷിണ കേരളത്തിലും തമിഴ്നാട്ടിലും കാറ്റു വീശാൻ സാധ്യതയുണ്ട്.

ലക്ഷദ്വീപിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനാണു സാധ്യത. ശക്തമായ തിരമാലകൾക്കു സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും തമിഴ്നാട്ടിലെയും കേരളത്തിലെയും മത്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്താ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

error: Content is protected !!