ഷുഹൈബ് വധം; പൊലീസിൽ സ്ഥലംമാറ്റം

ഷുഹൈബ് വധം കേസിൽ അന്വേഷ ഉദ്യോഗസ്ഥർ നിസഹകരണം കാണിച്ചു എന്ന് ചൂണ്ടി കാട്ടിയാണ് സ്ഥലം മാറ്റം.

ആറംഗ സ്ക്വാഡിലെ അഞ്ചുപേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റി. വളപട്ടണം സ്റ്റേഷനിലെ എസ്.സി.പി.ഒയെ പയ്യന്നൂർ സ്റ്റേഷനിലേക്കും, പാനൂർ കൺട്രോൾ റൂമിലെ അജയ കുമാറിനെ കൂത്തുപറമ്പ് സ്റ്റേഷനിലേക്കും, കണ്ണൂർ കൺട്രോൾ റൂമിലെ മഹിജനെ മട്ടന്നുരിലേക്കും, കണ്ണുർ ടൗണിലെ യോഗേഷിനെ ചക്കരക്കല്ലിലും, ജില്ല ഹെഡ് ക്വട്ടേഴ്സിലെ അനീഷ് കുമാറിനെ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. കണ്ണൂർ ജില്ല പോലീസ് ആസ്ഥാനത്തു നിന്നാണ് സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവിറങ്ങിയത്

error: Content is protected !!