നേതൃത്വത്തോടിടഞ്ഞ് കെ.ഇ ഇസ്മയിൽ

പാര്‍ട്ടി വിരുദ്ധന പ്രവര്‍ത്തനം നടത്തുന്നുവെന്ന സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡിയെ കണ്ട് പരാതി അറിയിച്ചു.

ഇസ്മയില്‍ നടത്തിയ വിദേശയാത്രകളും ഫണ്ട് പിരിവും ആഡംബരജീവിതവും സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഐ നേതൃത്വം വിമര്‍ശന വിധേയമാക്കിയിരുന്നു. ഇതിനെതിരെയാണ് ജനറല്‍ സെക്രട്ടറിയെ ഇസ്മയില്‍ സമീപിച്ചത്. പാര്‍ട്ടി വിരുദ്ധ നടപടികളാണ് ഇസ്മയിലില്‍ നിന്നുമു

തനിക്കെതിരായ പരാമര്‍ശങ്ങളില്‍ കടുത്ത അമര്‍ഷം അറിയിച്ച ഇസ്മയില്‍ ഒറ്റതിരിഞ്ഞ് തന്നെ ആക്രമിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുമെന്നും ദേശീയ സെക്രട്ടറിയോട് പറഞ്ഞതായാണ് വിവരം. തന്റെ പരാതികളും നിലപാടും വ്യക്തമാക്കുന്ന ഒരു വിശദമായ കത്ത് അദ്ദേഹം സുധാകര്‍ റെഡ്ഡിക്കും ആനിരാജയ്ക്കും ബിനോയ് വിശ്വത്തിനും കൈമാറിയിട്ടുണ്ട്.

സംസ്ഥാനനേതൃത്വം തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അഴിമതിക്കാരനും സ്വജനപക്ഷപാതിയുമായി ചിത്രീകരിക്കുകയുമാണെന്ന് ഇസ്മയില്‍ നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഈ വേട്ടയാടല്‍ തുടരുകയാണ്. വിഷയത്തില്‍ കേന്ദ്രനേതൃത്വം ഇടപെട്ടില്ലെങ്കില്‍ സത്യാവസ്ഥ തുറന്നു പറയേണ്ടി വരുമെന്നും ഇസ്മയില്‍ കേന്ദ്രനേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്മായിലിനെതിരെ പാര്‍ട്ടി രേഖകളില്‍ വന്ന പരാമര്‍ശങ്ങളും അതിനെ പ്രതിരോധിക്കാന്‍ ഇസ്മയില്‍ നടത്തുന്ന നീക്കങ്ങളും സിപിഐയില്‍ നടക്കുന്ന ഉള്‍പ്പോരിനെ കൂടുതല്‍ രൂക്ഷമാക്കും എന്നാണ് കരുതുന്നത്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലും കാനം രാജേന്ദ്രനെതിരെ ഇസ്മയില്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. ഇതിനു തുടര്‍ച്ചയെന്നോണം ഇത്തവണയും അഞ്ച് ജില്ലകളിലെങ്കിലും വ്യക്തമായ ചേരിതിരിവ് പ്രകടമായിരുന്നു. ഇതിനിടയിലാണ് ഇസ്മയിലിനെ കടന്നാക്രമിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങള്‍ സംഘടനാ റിപ്പോര്‍ട്ടില്‍ വന്നത്.

error: Content is protected !!