കൊലപാതക രാഷ്ട്രീയത്തില്‍ വല്യേട്ടനും ചെറിയേട്ടനും മത്സരം; വിടി ബല്‍റാം

മണ്ണാര്‍ക്കാട് എംഎസ്എഫ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി വിടി ബല്‍റാം എംഎല്‍എ. കൊലപാതക രാഷ്ട്രീയത്തിൽ വല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐയും. കേരളത്തിന്‍റെ ക്രമസമാധാന നില സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വിടി ബല്‍റാം തന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു.

ഫേസ് ബുക്ക്‌ പോസ്റിന്റെ പൂര്‍ണ്ണ രൂപം;

കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരത വീണ്ടും!
മണ്ണാർക്കാട് എംഎസ്എഫ് പ്രവർത്തകൻ സഫീറിനെ സിപിഐ ക്രിമിനലുകൾ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിൽ വല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐയും. ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേർക്ക് ആക്രമണമുണ്ടാകുന്നത്. വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല.

കേരളത്തിന്റെ ക്രമസമാധാനനില സമ്പൂർണ്ണ തകർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളർത്തിയും മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിന് അധികാരത്തിൽ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണ്.

error: Content is protected !!