പിണറായിക്ക് കാനത്തിന്റെ മറുപടി

ശത്രുവിനെതിരെ വിശാല ഐക്യമുന്നണി വേണമെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. കേരളത്തിലെ സ്ഥിതിവെച്ച് കാര്യങ്ങള്‍ വിലയിരുത്തരുത്, സാഹചര്യങ്ങളനുസരിച്ച് നിലപാടുകള്‍ സ്വീകരിക്കണം. ബിജെപി മുഖ്യശത്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിപിഐ സമ്മേളന വേദിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന് മറുപടിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

സിപിഐ വേദിയില്‍ കോണ്‍ഗ്രസ് ബന്ധത്തെ ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. ബിജെപിയെ വളര്‍ത്തിയത് കോണ്‍ഗ്രസ് നയങ്ങളാണെന്നും വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാനാകില്ലെന്നും പിണറായി പറഞ്ഞു.

വര്‍ഗീയ ശക്തികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ വരെ സമരസപ്പെടുന്നു. ഏച്ചുകെട്ടിയ കൂട്ടുകെട്ടുകള്‍ ജനം തള്ളിക്കളയും. ന്യൂനപക്ഷവും ജനാധിപത്യവാദികളും കോണ്‍ഗ്രസിനെ പിന്തള്ളി. കോണ്‍ഗ്രസ് ബന്ധം അപകടമാണെന്ന് നേരത്തെ വ്യക്തമായതാണെന്നും പിണറായി പറഞ്ഞു. ബിജെപിക്കെതിരെ വിശാല ബദല്‍ കൊണ്ട് വരുന്നതിന് കോണ്‍ഗ്രസുമായി ബന്ധം ആവാമെന്ന നിലപാടാണ് സിപിഐയുടേത്. വര്‍ഗീയതയെ എതിര്‍ക്കുന്നതിനായി പൊതുവേദി കൊണ്ട് വരണമെന്നും സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!