ചെറുപുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വാന്‍ പാഞ്ഞുകയറി :ഒരു കുട്ടി മരിച്ചു

കണ്ണൂര്‍ ചെറുപുഴയില്‍ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വാന്‍ പാഞ്ഞുകയറിയാണ് അപകടം നടന്നത്.പെരിങ്ങോം സ്വദേശി രതീഷിന്റെ മകള്‍ എഴാംതരം വിദ്യാര്‍ഥിനി ദേവനന്ദയാണ് മരിച്ചത്. പരിക്കേറ്റ നാല് കുട്ടികളെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.ആര്യ,ആല്‍ഫി,അഫസ,ജൂന എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്.

വൈകിട്ട് നാല് മണിയോടെ സ്കൂള്‍ വിട്ട് നടന്നു പോവുകയായിരുന്ന ചെറുപുഴ സെന്റ്‌ ജോസഫ്‌ സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്.റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് വന്‍ പാഞ്ഞുകയറുകയായിരുന്നു.

error: Content is protected !!