തലശ്ശേരിയില്‍ ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം

തലശ്ശേരി ജനറൽ ആശുപത്രിയിൽ ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം. കൂട്ടുപുഴ സ്വദേശി രാജു ആണ് മരിച്ചത്. ശ്വാസ തടസ്സമുണ്ടായതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജു ഇന്ന് പുലർച്ചെയാണ് മരിച്ചത്.

രാജുവിന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ ആക്ഷേപമുന്നയിച്ചിരുന്നു. എന്നാൽ ആശുപത്രിയിലോ പൊലീസിലോ രേഖാ മൂലം ഇതുവരെ ബന്ധുക്കള്‍ പരാതി നൽകിയിട്ടില്ല.

അതേസമയം ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് വ്യക്തമാക്കി. മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി. തലശ്ശേരിയില്‍ മരിച്ച രാജുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ആശുപത്രി വികസന സമിതി പ്രവര്‍ത്തകര്‍ നാട്ടിലേക്കയച്ചു.

error: Content is protected !!