സി.ബി.എസ്.ഇ വീണ്ടും പരീക്ഷ ഏപ്രിൽ 25ന്

സിബിഎസ്ഇ ചോദ്യ പേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന് നടക്കും. അതേസമയം പത്താംക്ലാസ് കണക്ക് പരീക്ഷ ഡൽഹിയിലും, ഹരിയാനയിലും മാത്രമാകും നടത്തുക. കണക്ക്ക് പരീക്ഷ ആവശ്യമെങ്കിൽ ജൂലൈയിൽ നടത്തുമെന്നും ഇക്കാര്യത്തിൽ 15 ദിവസത്തിനകം തീരുമാനം അറിയിക്കുമെന്നും കേന്ദ്ര വിദ്ാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് അറിയിച്ചു.

അതേസമയം ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ല. അവിടങ്ങളിലെ വിദ്യാർഥികൾക്ക് വ്യത്യസ്ത ചോദ്യപേപ്പറാണ് ഉപയോഗിച്ചിരുന്നത്. അതിനാൽത്തന്നെ പുനഃപരീക്ഷ ആവശ്യമില്ലെന്നും അനിൽ അറിയിച്ചു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കിക്കൊണ്ട് സിബിഎസ്ഇ ബുധനാഴ്ചയാണ് ഉത്തരവിറക്കിത്.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.പ​ത്താം ക്ലാ​സി​ലെ സാ​മൂ​ഹി​ക ശാ​സ്ത്ര പ​രീ​ക്ഷ​യു​ടേ​യും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ ജീ​വ​ശാ​സ്‌​ത്ര പ​രീ​ക്ഷ‍​യു​ടെ​യും ചോ​ദ്യ​പേ​പ്പ​ർ‌ ചോ​ർ​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ നേരത്തെ ആരോപിച്ചിരുന്നു. പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ഇക്കഴിഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ ഡ​ൽ‌​ഹി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെയാണ് പ്ര​ച​രി​ച്ചത്.

പരീക്ഷാപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. പ്രതിഷേധ പ്രകടനങ്ങൾ ശക്തമായതിനെത്തുടർന്ന് മാനവ വിഭവശേഷി വികസന വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറുടെ വസതിക്കു സമീപം വെള്ളിയാഴ്ച രാവിലെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

error: Content is protected !!