ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് വളയം ചെക്കോറ്റയിൽ ബിജെപി പ്രവർത്തകന്‍റെ വീടിനുനേരെ ബോംബേറ്. ബാലകൃഷ്ണന്‍റെ വീടിനുനേരെയാണ് അജ്ഞാതർ ബോംബ് എറിഞ്ഞത്. തിങ്കളാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ ഷെഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഗ്ലാസ് തകർന്നു. ആക്രമണം നടത്തിയത് ആരെന്നു വ്യക്തമല്ല.

error: Content is protected !!