മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റു ചെയ്തു. ലോക്സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിൽ, ഭാരവാഹി ഒ.കെ.പ്രസാദ്, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബ്ദുൽ റഷീദ് എന്നിവരെയാണു കണ്ണൂര്‍ ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടു കോൺഗ്രസ് നേതാവു കെ.സുധാകരൻ നടത്തിയ നിരാഹാര സമരത്തിനിടയിലാണു കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ മന്ത്രി കടന്നപ്പള്ളിയെ കരിങ്കൊടി കാണിച്ചത്.

error: Content is protected !!