വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു

വേളാങ്കണ്ണിയിൽ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, ആറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറും മിനിലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന ധരണി, ഭഗവതീശ്വരൻ എന്നിവരെ പരിക്കുകളോടെ നാഗപട്ടണത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളാങ്കണ്ണിയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

error: Content is protected !!