“ഇത് തുടക്കം ഇനിയും സമയമുണ്ടല്ലോ”; ഇന്ദ്രന്‍സ്

ഇന്ദ്രന്‍സ് മലയാളികള്‍ക്ക് പുതുമുഖമല്ല എന്നാല്‍ ഇന്ദ്രന്‍സിനു മികച്ച നടനുള്ള അവാര്‍ഡ്‌ ലഭിക്കുന്നത് ആദ്യമായാണ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരനായ ഇന്ദ്രന്‍സിന് അവാര്‍ഡ്‌ ലഭിക്കാന്‍ വൈകിയോ എന്ന ചോദ്യത്തിന് ‘ഞാന്‍ പുതിയൊരാളാണ്. ഇനിയും ഒരുപാട് സമയമുണ്ടല്ലോ..’, എന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. വി.സി. അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ തകര്‍പ്പന്‍ അഭിനയമാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് നേടികൊടുത്തത്.

അവാര്‍ഡ് കിട്ടിയ സിനിമ, അത് കാണുന്നവരെ വല്ലാതെ സ്പര്‍ശിക്കും. മാധ്യമ പ്രവര്‍ത്തകനാണ് സംവിധായകന്‍. അദ്ദേഹം നന്നായി അഭിനയിച്ചുകാണിച്ച് തന്നിരുന്നു. തുള്ളല്‍ കലാകാരന്റെ വേഷമാണ് അതില്‍ ചെയ്തത്. നല്ല കഥാപാത്രം. അതിനേക്കാള്‍ മുന്തിയ സിനിമകള്‍ വരുമ്പോള്‍ അതിനൊപ്പം നില്‍ക്കാനുള്ള പ്രാപ്തിയുണ്ടാക്കിയെടുക്കണം.

അഭിനേതാക്കളുടെ കൂട്ട് സിനിമാ ജീവിതത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. ജഗതിയും തിലകന്‍ ചേട്ടനുമൊക്കെ ഒരുപാട് സഹായിച്ചിരുന്നു. അവാര്‍ഡ് കിട്ടിയവര്‍ ഒന്നും പിന്നീട് മുകളിലോട്ട് പോയിട്ടില്ല. അതിന്റെ കാരണം എന്താണ് എന്നറിയില്ല. കോമഡി വേഷം ചെയ്യുമ്പോള്‍ നല്ല ഊര്‍ജ്ജം കിട്ടും. അതുകൊണ്ട് കോമഡിയാണ് ഇഷ്ടം.- ഇന്ദ്രന്‍സ് പറഞ്ഞു

error: Content is protected !!