ലൈറ്റ് മെട്രോയില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി
സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നു പിന്മാറുകയാണെന്ന് ഇ ശ്രീധരന്‍ പറഞ്ഞതിന് പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രി. ലൈറ്റ് മെട്രോയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡി.എം.ആര്‍.സി പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ ഇപ്പോള്‍ വന്‍ നഷ്‌ടത്തിലാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക വശങ്ങള്‍ കൂടി പരിഗണിച്ചു മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ കൊച്ചി മെട്രോയ്‌ക്ക് സാമ്പത്തിക ലാഭമില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടാണെന്നും ലോകത്ത് ഒരു മെട്രോയും ലാഭം ഉണ്ടാക്കില്ലെന്നും ഇ ശ്രീധരന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. വരവും ചെലവും തുല്യമായി കൊണ്ടുപോകാനേ പരമാവധി കഴിയൂ. അത് തന്നെ ആദ്യ ഘട്ടത്തില്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മെട്രോ പണിയുന്നത് സാമൂഹ്യ സേവനമാണ്. ബിസിനസ് അല്ല. ലാഭം പ്രതീക്ഷിക്കരുത്-ഇ ശ്രീധരന്‍ പറഞ്ഞു.