ചൂട് കനക്കുന്നു ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് കുടിവെള്ളമെത്തിക്കാൻ ഉത്തരവ്

സംസ്ഥാനത്ത് ചൂട് കനത്തതിനെ തുടർന്ന് ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്കും വാർഡൻമാർക്കും കുടിവെള്ളമെത്തിക്കാൻ ഉത്തരവ്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഉദ്യോഗസ്ഥർക്ക് കൃത്യമായ ഇടവേളകളിൽ ജോലിചെയ്യുന്ന സ്ഥലത്ത് വെള്ളമെത്തിക്കാനാണ് നിർദേശം

കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അനുഭവപ്പെട്ടതിനേക്കാള്‍ രണ്ട് ഡിഗ്രിയിലധികം ചൂട് ഇക്കുറി കൂടുമെന്നാണ് സൂചന. പകല്‍ പതിനൊന്ന് മണിമുതല്‍ മൂന്നു മണി വരെ സൂര്യതാപത്തിന് സാധ്യത കൂടുതലാണ്. അതിനാല്‍ പകല്‍ സമയത്ത് പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

error: Content is protected !!