ത്രിപുര നല്‍കുന്ന പാഠം ഉള്‍കൊള്ളണം:പ്രകാശ് കാരാട്ട്

ത്രിപുര നല്‍കുന്ന പാഠം ഉള്‍കൊണ്ട്, ഇതിനുസരിച്ചുള്ള മാറ്റം വരുത്താന്‍ തയ്യാറാവണം.മാറ്റം അനിവാര്യമാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇടതുപക്ഷത്തിന്റെ സമരത്തിനു പുതിയ ദിശാബോധം ആവശ്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ അടവു നയങ്ങള്‍ ചര്‍ച്ച ചെയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രിപുരയിലെ തോല്‍വിയുടെ പേരില്‍ സിപിഐഎമ്മില്‍ നിന്നു തന്നെ പ്രകാശ് കാരാട്ട് പക്ഷത്തിനു കടുത്ത വിരമര്‍ശനങ്ങളാണ് നേരിടുന്നത്. പ്രകാശ് കാരാട്ടും അദ്ദേഹത്തിന്റെ നിലപാടങ്ങള്‍ക്ക് പിന്തുണ നല്‍കിയ കേരളഘടകവുമാണ് പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നിലെന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം.

കോണ്‍ഗ്രസുമായി സഹകരിക്കുന്ന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് യെച്ചൂരി പക്ഷത്തിന്റെ അഭിപ്രായം. ഈ നിലപാട് പാര്‍ട്ടിയും കാരാട്ട് പക്ഷവും ചേര്‍ന്ന് തള്ളിയിരുന്നു. ഇതാണ് തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.

error: Content is protected !!