ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം:അമൃത എൻജിനിയറിംഗ് കോളജ് അടച്ചു

ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം വിവാദമായതിനേത്തുടർന്ന് കൊല്ലം അമൃത എൻജിനിയറിംഗ് കോളജ് അനശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർ‌ഥികൾ ഇന്ന് തന്നെ ഹോസ്റ്റൽ ഒഴിയണമെന്നും മാനേജ്മെന്‍റ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതിനേത്തുടർന്ന് കോളജ് കാമ്പസ് വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കോളജ് മനേജ്മെന്‍റ് ഇതുവരെ തയാറായിട്ടില്ല.

error: Content is protected !!