അമൃതാനന്ദമയിയുടെ ഭക്തയായ വിദേശ വനിത മരിച്ച നിലയില്‍

തിരുവനന്തപുരം കോവളത്ത് ചികിത്സയ്‌ക്കെത്തിയതിനുശേഷം കാണാതായ അമൃതാനന്ദമയി ഭക്തയായ വിദേശവനിത ലീഗ മരിച്ചതായി സംശയം. ഇവരുടേതെന്ന് കരുതുന്ന മൃതദേഹം കുളച്ചലില്‍ കണ്ടെത്തി. മൃതദേഹം തിരിച്ചറിയാനായി സഹോദരി ലില്‍സയെ കുളച്ചലിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അയര്‍ലന്‍ഡ് സ്വദേശിയായ യുവതിയെയാണ് മാര്‍ച്ച് 14 മുതല്‍ കാണാതായത്.

അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാന്‍ വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. എന്നാല്‍ ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോള്‍ വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആശുപത്രിയിലും എത്തുന്നത്. ആശുപത്രിയിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്.

ലീഗയുടെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും പരാതിയില്‍ പൊലീസ് ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ലീഗയുടേതെന്ന് കരുതെന്ന മൃതദേഹം കുളച്ചലില്‍ നിന്ന് കണ്ടെടുത്തത്. വിഷാദ രോഗത്തിന് അടിമയായിരുന്നു ലീഗ.ഇതിന് ചികിത്സയ്ക്കായാണ് ഇവരും സഹോദരിയും പോത്താന്‍കോട്ടെ ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ മാര്‍ച്ച് 14 ന് പോത്തന്‍കോട്ടുനിന്നും കോവളത്തേക്ക് ലീഗ ഓട്ടോറിക്ഷയില്‍ പോയതിനുശേഷമാണ് ഇവരെ കാണാതായതെന്ന് സഹോദരി പറഞ്ഞു. ഇവര്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണോ, പാസ്‌പോര്‍ട്ടോ, എടുത്തിരുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

ലീഗയെ കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ആന്‍ഡ്രൂ സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തും, കൊല്ലത്തും പോസ്റ്ററുകള്‍ പതിക്കുകയും, കവലകളില്‍ ഭാര്യയെ കണ്ടെത്താന്‍ അപേക്ഷിക്കുകയും ചെയ്തിരുന്നു ആന്‍ഡ്രൂ.

അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാന്‍ വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. എന്നാല്‍ ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോള്‍ വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആശുപത്രിയിലും എത്തുന്നത്. ആശുപത്രിയിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്.

error: Content is protected !!