ആലപ്പുഴയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

ആലപ്പുഴ തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപം വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിൽ ഇന്നോവ കാര്‍ ഇടിച്ച് കയറിയാണ് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞത്. കരുനാഗപ്പള്ളി സ്വദേശി ബാബുവിൻറെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്

അപകടത്തില്‍ ബാബു(48) മക്കളായ അഭിജിത്ത് ബാബു(18), അമർജിത്ത്(16) എന്നിവരാണ് മരിച്ചത്. ബാബുവിന്‍റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!