നിളയുടെ സംരക്ഷണത്തിന് “തമ്പ് ” സിനിമ പ്രവർത്തകർ തീരത്ത് ഒത്തുചേരുന്നു

1978 ല്‍ റിലീസ് ചെയ്ത തമ്പിന്റെ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളുമാണ് നാളെ തിരുവാനായ നിളാതീരത്ത് ഒത്തു ചേരുന്നത്. ചെമ്പിക്കലില്‍ ഭാരതപ്പുഴയിലാണ് ഒത്തു ചേരല്‍.

1977 നവംമ്പര്‍- സിസംമ്പര്‍ മാസങ്ങളിലായാണ് തിരുനാവയയില്‍ ഭാരതപ്പുഴയില്‍ സംവിധായകൻ അരവിന്ദന്‍ സിനിമ ചിത്രീകരിച്ചത്. മണപ്പുറത്തായിരുു സിനിമയ്ക്കായി സര്‍ക്കസ്സ് കൂടാരം നിര്‍മ്മിച്ചത്. എന്നാൽ ഇന്ന് ഭാരതപുഴ മരണത്തിന്റെ വക്കിലാണ്. സിനിമാവാര്‍ഷികാഘോഷത്തിനപ്പുറം ഭാരതപ്പുഴയെ സംരക്ഷിക്കുക എ ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കുതെ് സിനിമ നടന്‍ നെടുമുടി വേണു പറഞ്ഞു.

അമിതമായ മണലെടുപ്പും മറ്റുംകാരണം പുഴ ഇന്ന് നശിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ ചിത്രീകരണ സമയത്തെ മണല്‍പ്പരപ്പോ, നീരൊഴുക്കോ ഇന്ന് നിളയിലില്ല. ചരിത്ര പ്രാധാന്യമുളള നിളയെ സംരക്ഷിക്കുതിനുളള ഒരു കാല്‍വെപ്പാണ് കൂട്ടായ്മയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പുഴകളില്‍ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് പോലും മണല്‍ കൊണ്ടു പോകുമ്പോള്‍ സര്‍ക്കാറിന് ഇതിനെ തടയാന്‍ കഴിയാത്തതാണ് പുഴ നശിക്കാന്‍ പ്രധാന കാരണമായതെന്ന് നടന്‍ ശ്രീരാമന്‍ പറഞ്ഞു.

എങ്കിലും തമ്പിന്റെ കാലം ഓര്‍ത്തെടുക്കാന്‍, പുഴയെ രക്ഷിക്കാനൊരു വഴിതേടി തമ്പില്‍ ബാക്കിയവര്‍ നാളെ വീണ്ടും ഒത്തുകൂടുകയാണെും അദ്ദേഹം പറഞ്ഞു. തമ്പ് സിനിമയുടെ പ്രവര്‍ത്തകരില്‍ ഏറെപേരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുതോടൊപ്പം, ഭാരതപ്പുഴയുടെ ആത്മാവിനുളള സംഗീതാര്‍ച്ചന കൂടിയാണ് വൈകുേരം അഞ്ചിന് കാവാലം ശ്രീകുമാരന്‍ നയിക്കു സംഗീത സദസ്സ്.

error: Content is protected !!