രാജ്യത്തിന്‍റെ ഭാവി ഹിന്ദുക്കളുടെ കൈയിലാണെന്ന് മോഹന്‍ ഭാഗവത്

വിവാദങ്ങളുടെ കളിത്തോഴനായ മോഹന്‍ ഭാഗവത് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. രാജ്യത്തിന്റെ ഭാവി ഹിന്ദുക്കളുടെ കൈയിലാണെന്നും ഇന്ത്യയാണ് പുരാതന കാലം മുതല്‍ തന്നെ ഹിന്ദുക്കളുടെ വീട്. അതു കൊണ്ട്‌ ജാതിയുടെ പേരിലുള്ള അകല്‍ച്ച അവസാനിപ്പിച്ച് ഹിന്ദുക്കള്‍ സംഘടിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മീററ്റില്‍ നടന്ന സ്വയം സേവക് മഹാസംഗമത്തിലാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്.

ജാതിയുടെ പേരില്‍ ഹിന്ദുക്കല്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ട്. ഈ പ്രവണത അവസാനിപ്പിക്കണം. ജാതി ഭേദമന്യ എല്ലാ ഹിന്ദുക്കളും സഹോദരങ്ങളാണ്. പുരാതന കാലം മുതലേ ഇന്ത്യയെ ഭവനമായി കരുതുന്ന ഹിന്ദുക്കള്‍ക്ക്‌ പോകാനായി മറ്റൊരു സ്ഥലമില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഹിന്ദുക്കള്‍ സംഘടിക്കണം. ഹിന്ദുവാണെന്നത് അഭിമാനപൂര്‍വം പറയാനുള്ള ധൈര്യം നേടിയെടുക്കണമെന്നും ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ ഭാവി ഹിന്ദുക്കളുടെ ഉത്തരവാദിത്വമാണ്. രാജ്യത്തിന് ദോഷകരമായി എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം ഹിന്ദുക്കളുണ്ട്. രാജ്യത്തിന്റെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും വിശ്വസിക്കുന്നവര്‍ എല്ലാവരും ഹിന്ദുക്കളാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

error: Content is protected !!