വിജിലിന്‍സ് ഡയറക്ടറായി നിര്‍മല്‍ചന്ദ്ര അസ്താന ചുമതലയേറ്റു

സംസ്ഥാനത്തെ പുതിയ വിജിലിന്‍സ് ഡയറക്ടറായി ഡിജിപി നിര്‍മല്‍ചന്ദ്ര അസ്താന ചുമതലയേറ്റു . ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി നിര്‍വഹിച്ചു വരികയായിരുന്നു അസ്താന.

പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റ തന്നെയായിരുന്നു വിജിലന്‍സ് മേധാവിയുടെ ചുമതലയും വഹിച്ചിരുന്നത്. ഇത് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഡയറക്ടറെ നിയമിച്ചത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അസ്താന.

error: Content is protected !!