ചികിത്സാചെലവ് കുറയ്ക്കാന്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചു 21 പേര്‍ക്ക് എയിഡ്സ്

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ ആശുപത്രിയില്‍ ഒരേ സിറിഞ്ച് ഒന്നിലേറെ തവണ ഉപയോഗിച്ചതിനെ തുടര്‍ന്ന് 21 പേരില്‍ എച്ച്‌ഐവി പോസ്റ്റീവ് റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്പി ചൗധരിയാണ് വിവരം സ്ഥിരീകരിച്ചു.

യുപിയില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തിലെ വര്‍ധനവിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തായത്. വിശദമായ പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് രണ്ടംഗ കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കമ്മറ്റി വിവിധ പ്രദേശങ്ങളില്‍ ആരോഗ്യക്യാമ്പ് സംഘടിപ്പിച്ചിരുന്നു. 566 പേരെ പരിശോധനാ വിധേയരാക്കിയതില്‍ 21 പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞു.

അടുത്ത ഗ്രാമത്തിലുള്ള ഡോക്ടര്‍ രാജേന്ദ്രയുടെ ചികിത്സാ സഹായം തേടിയവര്‍ക്കാണ് എച്ച് ഐവി ബാധിച്ചതെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. കുറഞ്ഞ ഫീസില്‍ ചികിത്സ നല്‍കുന്ന ഇയാള്‍ ഒരേ സിറിഞ്ചാണ് ഒന്നിലേറെ തവണ ഉപയോഗിച്ചതെന്ന് വ്യക്തമായി. ഇതാണ് എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന് വരാന്‍ കാരണം. ഇവരെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലൈസന്‍സ് ഇല്ലാതെ ഗ്രാമത്തില്‍ ചികിത്സ നടത്തുന്ന രാജേന്ദ്രനെതിരെ ബംഗമൂരു പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് മന്ത്രി സിദ്ധാര്‍ത്ഥ് സിങ് ഉത്തരവിട്ടു.

error: Content is protected !!