കുരീപ്പുഴ ശ്രീകുമാറിന് പിന്തുണയുമായി ബെന്യാമിന്‍

സംഘപരിവാര്‍ ആക്രമണത്തിനിരയായ കുരീപ്പുഴ ശ്രീകുമാറിന് പിന്തുണയുമായി എഴുത്തുകാരന്‍ ബെന്ന്യാമിന്‍.നിസ്സഹായകനായ നിര്‍മമനായ ഒരു പാവം കവിയെ നിങ്ങള്‍ ഭയപ്പെടുന്നു എങ്കില്‍ നിങ്ങള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണര്‍ത്ഥം. സ്വന്തം വാക്കുകളും ചെയ്തികളും സമൂഹം തിരിച്ചറിയുന്നു എന്നതിന്റെ ഭയം. ആ ഭയം നിങ്ങളെ ഭ്രാന്തില്‍ എത്തിച്ചിരിക്കുന്നു. സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭ്രാന്തില്‍.- ബെന്ന്യാമിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അതസമയം കുരീപ്പുഴയെ ആക്രമിച്ച സംഭവത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് പിടിയില്‍. മനു, ശ്യാം,ലൈജു, ദീപു, കിരണ്‍, വിഷ്ണു, സുജിത് എന്നിവരാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്. ഇതില്‍ പിടിയിലായ ദീപു പഞ്ചായത്തംഗമാണ്. കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ഏഴ് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

ഗ്രന്ഥശാലാ ചടങ്ങില്‍ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ചും ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ കുറിച്ചും സംസാരിച്ച അദ്ദേഹം ആര്‍എസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായി വിര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.

error: Content is protected !!