വാര്‍ത്താവിലക്ക്; കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവിന് സ്റ്റേ

ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ സാമ്പത്തികതട്ടിപ്പിനെതിരായ വാര്‍ത്തകള്‍ വിലക്കിയ കരുനാഗപ്പള്ളി കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കരുനാഗപ്പള്ളി കോടതിയുടെ വിലക്ക് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ബിനോയ് കോടിയേരിക്കൊപ്പം ആരോപണം നേരിടുന്ന ശ്രീജിത്ത് വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കരുനാഗപ്പള്ളി കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താസമ്മേളനത്തില്‍ ബിനോയ് കോടിയേരിക്കെതിരായ എല്ലാ തെളിവുകളും പുറത്തുവിടുമെന്നായിരുന്നു യു.എ.ഇ പൗരന്‍ മര്‍സൂഖി വ്യക്തമാക്കിയത്. അതിന് പിന്നാലെയാണ് വിലക്ക് വന്നത്.

ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസിനെ കുറിച്ച് യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം നടക്കാനിരിക്കെയാണ് വാര്‍ത്ത വിലക്കി കരുനാഗപ്പള്ളി കോടതി തിരുവനന്തപുരം പ്രസ്‌ക്ലബിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും കോടതി നോട്ടീസയച്ചത്.

ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍കളോ റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് കരുനാഗപ്പളളി സബ്കോടതിയുടെ ഉത്തരവിട്ടത്.

error: Content is protected !!