മോഷണകുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാർ തല്ലി കൊന്നു: സെൽഫിയെടുത്താഘോഷിച്ച് മലയാളി യുവാക്കൾ

മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിന് ഏല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു (27) ആണ് മരിച്ചത്.

അടുത്തിടെ പ്രദേശത്തെ ഒരു വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ശേഷം കാണാതായ മധുവിനെ വനത്തിനോട് ചേര്‍ന്ന ഒരു പ്രദേശത്ത് നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്.ഇക്കാര്യത്തിൽ പോലീസ് വിശദീകരണം നൽകിയിട്ടില്ല.

കാട്ടില്‍ ഒന്നും തിന്നാന്‍ കിട്ടാതാകുമ്പോള്‍ മാത്രമാണ് മധു നാട്ടിലിറങ്ങുന്നത്. അല്ലെങ്കില്‍ കാട്ടില്‍ നിന്നു തന്നെ വിശപ്പടക്കും. ആളുകളെ കണ്ടാല്‍ ഭയന്നു മാറുന്നതിനാല്‍ മധുവിനെ മോഷ്ടാവായാണ് ചിത്രീകരിക്കുന്നത്
എന്ന് ഒരു വിഭാഗം നാട്ടുകാർ പറയുന്നു .മധു കടുകുമണ്ണ ഊരിലെ മൂപ്പന്റെ പെങ്ങളുടെ മകനാണ്.

ആൾക്കൂട്ട കൊല നടത്തിയത് സെൽഫിയെടുത്ത് ആഘോഷിച്ചു മലയാളി യുവാക്കാൾ .ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്ന് വരുന്നത്.

error: Content is protected !!