കണ്ണൂരില്‍ കൊലപാതകത്തിന് ഉപയോഗിക്കുന്നത് പുതിയ തരം ആയുധങ്ങള്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസ് കണ്ണൂരിന്റെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ പൊലീസ് കണ്ടെത്തിയത് ബൈക്കിന്റെ ചെയിന്‍ ഘടിപ്പിക്കാന്‍ ഉപയോഗിക്കുന്ന സോക്കറ്റ് പകുതി മുറിച്ച് സ്റ്റീല്‍ പൈപ്പിലോ കമ്പിയിലോ ഘടിപ്പിച്ച തരത്തിലുള്ള ആയുധമാണ്. വെട്ടുകൊള്ളുന്ന ആളുടെ തൊലിപ്പുറത്ത് തുടങ്ങി അസ്ഥികള്‍ വരെ മുറിക്കാന്‍ പ്രഹരശേഷിയുള്ള ആയുധമാണിത്. മഴുവിന്റെ ആകൃതിയിലുള്ള ഇത്തരം ആയുധങ്ങള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍ തുന്നിക്കെട്ടാന്‍ പോലും സാധിക്കില്ല എന്നതിനാല്‍ ഏറെ വേദന സഹിക്കേണ്ടി വരും.ഇത്തരം ആയുധങ്ങള്‍ കളം നിറഞ്ഞതോടെ വടിവാളും കമ്പിവടിയും പോലെ താരതമ്യേന പ്രഹരശേഷി കുറഞ്ഞ ആയുധങ്ങളോട് കൊലപാതകികള്‍ക്കുള്ള പ്രിയം കുറഞ്ഞു.

കഴിഞ്ഞ ദിവസം ശുഹൈബിനെ വെട്ടികൊലപ്പെടുത്താന്‍ കൊലപാതക സംഘം ഉപയോഗിച്ചത് അകത്തേക്ക് വളഞ്ഞ തരത്തിലുള്ള ആയുധമായിരുന്നുവെന്ന് വെട്ടുകൊണ്ട നൗഷാദ് വെളിപ്പെടുത്തിയിരുന്നു. കാലിന് മാത്രം വെട്ടിയിട്ടും ചോര വാര്‍ന്ന് ശുഹൈബ് മരിക്കുകയായിരുന്നു. അത്ര ആഴത്തിലുള്ള മുറിവുകളായിരുന്നു ശുഹൈബിന്റെ കാലിലുണ്ടായിരുന്നത്.ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ബ്ലേഡും കണ്ണൂരില്‍ പലയിടത്തായി അക്രമികള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ട്‌ ഉണ്ട്.

error: Content is protected !!