സ്‌കൂള്‍ ബസില്‍നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിനി മരിച്ചു.

മലപ്പുറത്ത് വാതിലടയ്ക്കാതെ സഞ്ചരിച്ച സ്‌കൂള്‍ ബസില്‍നിന്നും വിദ്യാര്‍ത്ഥിനി തെറിച്ച് വീണ് മരിച്ചു. ചീക്കോട് കെകെഎംഎച്ച്എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വെട്ടുപാറ സ്വദേശി റഫീന(14)യാണ് മരിച്ചത്.

പള്ളിമുക്ക് ജംഗ്ഷനിലാണ് അപകടം നടന്നത്. തെറിച്ച് വീണ റഫീനയുടെ തലയില്‍ ബസിന്റെ പിന്‍ചക്രം കയറുകയായിരുന്നു. അപകടം നടന്നയുടനെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പിന്നാലെയെത്തിയ സ്‌കൂളിന്റെ രണ്ട് ബസ്സുകള്‍ നാട്ടുകാര്‍ തടഞ്ഞു. സ്‌കൂള്‍ ബസില്‍ കുട്ടികളെ അമിതമായി കുത്തിനിറച്ച്‌കൊണ്ടുപോയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

error: Content is protected !!