ഷുഹൈബ്‌ വധം; ആയുധങ്ങള്‍ കണ്ടെടുത്തു

കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊല്ലാന് ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്ന് വാളുകള്‍ കണ്ടെത്തത്. മട്ടന്നൂര്‍ വെള്ളപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

ശുഹൈബ് കൊലപ്പെട്ട സ്ഥലത്തിനു രണ്ടു കിലോ മീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയാണ് ആയുധങ്ങള്‍ കാണപ്പെട്ടത്. കാടു വെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ്‌ ആയുധങ്ങള്‍ കണ്ടെത്തിയത്.

പൊലീസ്‌ എന്തു കൊണ്ട് കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയില്ലെന്നു ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി പൊലീസിനെ കേസുമായി ബന്ധപ്പെട്ട് വിമര്‍ശിച്ചത്.

കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.

error: Content is protected !!