കായല്‍ കയ്യേറ്റ കേസ്; തോമസ്‌ ചാണ്ടിയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ജഡ്ജി എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കും. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു തുടങ്ങിയ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നും കായല്‍ കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണു തോമസ് ചാണ്ടിയുടെ ആവശ്യം.

ഹൈക്കോടതി വിധിയും പരാമര്‍ശവും ഭരണഘടനാപരമായി തെറ്റാണെന്നാകും തോമസ്ചാണ്ടിയുടെ അഭിഭാഷകന്‍ വാദിക്കുക. അതേ സമയം, ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്നത് രണ്ട് ആഴ്ച നീട്ടി വയ്ക്കണമെന്നാണ് അഭിഭാഷന്റെ ആവശ്യം. അഭിഭാഷകന് വൈറല്‍ പനി ആണെന്ന് ചൂണ്ടികാട്ടിയാണ് കേസ് മാറ്റണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കാന്‍ രൂപീകരിക്കപ്പെടുന്ന മൂന്നാമത്തെ ബെഞ്ചാണ് ജസ്റ്റിസ് ബോബ്ഡെ, നാഗേശ്വര്‍ റാവു എന്നിവരുടേത്. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എം കാന്‍വീല്‍ക്കര്‍, അഭയ് മനോഹര്‍ സപ്രേ, കുര്യന്‍ ജോസഫ് എന്നിവര്‍ പിന്‍മാറിയതോടെയാണ് കേസ് ജസ്റ്റിസ് എസ്എ ബോബ്‌ഡേയുടെ ബെഞ്ചിലേക്ക് എത്തിയത്.

error: Content is protected !!