കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് മലയാളികള്‍ തന്നെ

സമൂഹ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവേന്നരോപിച്ച് അന്യസംസ്തനക്കര്‍ക്കെതിരെ വ്യാപക അക്രമം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തന്നെ പുതിയ കണക്ക്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പിടിയിലായ 199 പ്രതികളില്‍ 188ഉം മലയാളികളാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതോടെ, ഇതര സംസ്ഥാനക്കാരാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്നുള്ള യാതൊരു സ്ഥിരീകരണവുമില്ലാത്ത റിപ്പോര്‍ട്ടുകള്‍ വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കുമടക്കം സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചരണം നടക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരാണ് തട്ടിക്കൊണ്ടു പോകലിലെ പ്രധാന പ്രതികളെന്ന ഇതിലൂടെ പ്രചരിപ്പിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം കേസുമായി ബന്ധപ്പെട്ട് പിടിയിലായ 199 പേരിലെ പത്ത പേര്‍ മാത്രമാണ് ഇതര സംസ്ഥാനക്കാര്‍. ആറ് തമിഴ്‌നാട് സ്വദേശികളും രണ്ട് അസം, രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ് അറസ്റ്റിലായവര്‍.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ കണക്കടിസ്ഥാനമാക്കിയാല്‍ കുട്ടികളെ തട്ടിക്കൊണ്ട്‌പോകലുകളില്‍ ഭീമമായ വര്‍ധന വന്നിട്ടുണ്ട്. എറണാകുളം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലുള്ള കുട്ടികളെയാണ് കൂടുതലും കാണാതാകുന്നത്. അതേസമയം, ഭിക്ഷാടന മാഫിയ അല്ല ഇതിന് പിന്നിലെന്ന് ഉറപ്പ് പറയുന്ന പോലീസിന് പിന്നെ എന്തിന് എന്ന ചോദ്യത്തിന് മറുപടി പറയാന്‍ സാധിക്കുന്നില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

error: Content is protected !!