തൃശൂരില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു

അതിരപ്പിള്ളി വാൽപ്പാറ നടുമലൈ എസ്റ്റേറ്റിൽ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയുടെ മകനായ സെയ്തുളിനെയാണു പുലി പിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുട്ടിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു.

വൈകുന്നേരം വീടിന്റെ അടുക്കള വാതിലില്‍ നില്‍ക്കുന്ന കുട്ടിയെയായിരുന്നു പുലി പിടിച്ചത്.
കുട്ടിയെ കുളിപ്പിച്ച ശേഷം അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ആയുധമായെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 8.30 ഓടെയാണ് തല വേര്‍പെട്ട നിലയില്‍ 350 മീറ്റര്‍ മാറി കുട്ടിയുടെ ശരീരം കാട്ടില്‍ നിന്ന് കണ്ടുകിട്ടിയത്.

ശരീരം അല്‍പം മാറി വേറെ ഭാഗത്തുനിന്നാണ് കിട്ടിയത്.ഒരു വര്‍ഷം മുമ്പാണ് ഝാര്‍ഖണ്ടില്‍ നിന്ന് തേയിലത്തോട്ടത്തില്‍ ജോലിക്കായാണ് വാല്‍പാറയിലെത്തിയത്.

error: Content is protected !!