തിരുവനന്തപുരം മൃഗശാലയില്‍ യുവാവ് സിംഹക്കൂട്ടിലേക്ക് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്.

ജീവനക്കാരും സന്ദര്‍ശകരും ഇല്ലാത്ത തക്കം നോക്കിയായിരുന്നു കൂട്ടിനു പിറകിലൂടെയുളള മതിലുചാടി ഇയാള്‍ സിംഹക്കൂട്ടില്‍ പ്രവേശിച്ചത്. കൂട്ടില്‍ രണ്ടു സിംഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇവ മയക്കത്തിലായിരുന്നതിനാല്‍ ആക്രമണ സാധ്യത ഒഴിയുകയായിരുന്നു. രണ്ടുവയസ് പ്രായമുള്ള ഗ്രേസിയെന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് ഇയാള്‍ എടുത്ത ചാടിയത്.

ഉടന്‍ തന്നെ വാച്ച്മാനും മറ്റ ്ഡ്യൂട്ടി ഉദ്യോഗസ്ഥരും പിന്‍തുടര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഇയാളുടെ കാലിന് പരുക്കേറ്റു. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്.

You may have missed

error: Content is protected !!