സിപിഎമ്മിനെ കുടുക്കി ആകാശിന്റെ മൊഴി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്ന് കേ​സി​ൽ പ്ര​തി​യാ​യ ആ​കാ​ശ് തി​ല​ങ്കേ​രിയുടെ മൊ​ഴി. സി​പി​എം സ​ഹാ​യി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. ഭ​ര​ണം ഉ​ള്ള​തു​കൊ​ണ്ട് പേ​ടി​ക്കേ​ണ്ട എ​ന്നും ഡ​മ്മി പ്ര​തി​ക​ളെ ന​ൽ​കാ​മെ​ന്നും പാ​ർ​ട്ടി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു​വെ​ന്നും ആ​കാ​ശ് മൊ​ഴി ന​ൽ​കി.

പ്രതികളെ നൽകിയാൽ പൊലീസ് കൂടുതൽ അന്വേഷിക്കില്ലെന്നും ക്വട്ടേഷൻ നൽകിയവർ പറഞ്ഞിരുന്നു. അടിച്ചാൽ പോരെയെന്നു ചോദിച്ചപ്പോൾ വെട്ടണമെന്നാണ് അവർ ശഠിച്ചതെന്നും ആകാശ് കൂട്ടിച്ചേർത്തു. പാർട്ടി അംഗമാണ് ആകാശ് എന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ സ്ഥിരീകരിച്ചിരുന്നു. സിപിഎമ്മിന്റെ സൈബർ പോരാളികളുടെ സംഘത്തിൽപ്പെട്ടയാളാണ് ആകാശ് എന്നു നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.

ശു​ഹൈ​ബി​നെ വെ​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ എ​വി​ടെ​യെ​ന്ന് അ​റി​യി​ല്ല. ആ​യു​ധ​ങ്ങ​ൾ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ കൊ​ണ്ടു​പോ​യി. ഡ​മ്മി പ്ര​തി​ക​ളെ ന​ൽ​കി​യാ​​ൽ കേ​സി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കി​ല്ലെ​ന്നും നേ​തൃ​ത്വം അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ആ​കാ​ശ് മൊ​ഴി ന​ൽ​കി.

error: Content is protected !!