നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഇനി മൂന്നക്കങ്ങള്‍ കൂടി

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനത്തിനു പിന്നാലെ മറ്റൊരു സുപ്രധാന നീക്കവുമായി ടെലികോം മന്ത്രാലയം. രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാനാണ് പുതിയ തീരുമാനം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ടെലികോം മന്ത്രാലയത്തിന്റെ ഈ നീക്കം.

നിലവില്‍ മൊബൈല്‍ പത്തക്കമുള്ള നമ്പറുകളാണ്. ജൂലായ് 1 മുതല്‍ നല്‍കുന്ന പുതിയ നമ്പറുകള്‍ 13 അക്കത്തിലുള്ളതാകും. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞു.

നിലവിലുള്ള നമ്പറുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 13 അക്കമാക്കിത്തുടങ്ങും. ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും 13 അക്കമാക്കണമെന്നാണ് കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

error: Content is protected !!