സിംഹക്കൂട്ടില്‍ നിന്നും യുവാവിനെ രക്ഷിച്ച ജീവനക്കാര്‍ക്ക് പാരിതോഷികം

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവിനെ രക്ഷിച്ച ജീവനക്കാര്‍ക്ക് മന്ത്രിയുടെ പാരിതോഷികം.ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്.
ജീവനക്കാരും സന്ദര്‍ശകരും ഇല്ലാത്ത തക്കം നോക്കിയായിരുന്നു കൂട്ടിനു പിറകിലൂടെയുളള മതിലുചാടി ഇയാള്‍ സിംഹക്കൂട്ടില്‍ പ്രവേശിച്ചത്. യുവാവിനെ രക്ഷിച്ച ഓരോരുത്തര്‍ക്കം ആയിരം രൂപ വീതം പാരിതോഷിമായി നല്‍കാനാണ് തീരുമാനം. വകുപ്പു മന്ത്രിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

error: Content is protected !!