കണ്ണട വിവാദം; വിശദീകരണവുമായി സ്പീക്കര്‍

കണ്ണട ഡോക്ടര്‍ നിര്‍ദേശിച്ചതെന്ന് പി ശ്രീരാമകൃഷ്ണന്‍. കണ്ണട വില വിവാദത്തിlaya പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സ്പീക്കര്‍ രംഗത്തെത്തിയത്. തനിക്ക് ഷോര്‍ട്ട് സൈറ്റും ലോംഗ് സൈറ്റുമുണ്ട്. നടക്കാനും വായിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങിയതല്ലാതെ അതില്‍ അസാധാരാണമായി ഒന്നുമില്ല. എന്ത് കൊണ്ടാണ് വിവാദം ഉയര്‍ന്നു വരുന്നതെന്ന് അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

പത്താം വയസ്സില്‍ പൊതുപ്രവര്‍കത്തനരംഗത്തെത്തിയ ആളാണ് താന്‍. ലാളിത്യത്തെ തിരസ്‌കരിക്കുന്ന ജീവിതശൈലി ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. തന്നെ അറിയാവുന്നവര്‍ക്ക് ഇത് വ്യക്തമായി അറിയാമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ശ്രീരാമകൃഷ്ണന്‍ കണ്ണടയിനത്തില്‍ 49,900 രൂപ കൈപ്പറ്റിയെന്നാണ് ഉയര്‍ന്നു വന്ന ആരോപണം. ലെന്‍സിന് 45,000 രൂപയും ഫ്രെയിമിന് 5000 രൂപയും ആയതായാണ് വിശദീകരണം.

error: Content is protected !!