കെ.എസ്.ആർ.ടി.സി പെൻഷൻ മാർച്ചിനുള്ളിൽ കൊടുത്തു തീർക്കുമെന്ന് ഏ കെ ശശീന്ദ്രൻ

പരിഹാരം കാണാതെ നില്‍ക്കുന്ന കെ.എസ്.ആർ.ടി.സി പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ മാർച്ച് മാസത്തിനുള്ളിൽ കൊടുത്തു തീർക്കുമെന്നും
കെ എസ് ആർ ടി.സിയെ സ്വന്തം കാലിൽ നിർത്താൻ പ്രാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആര്‍.ടി.സി യിൽ പ്രഫഷണലുകളെ നിയമിക്കുമെന്നും മൂന്നു കേന്ദ്രങ്ങളായി വിഭവിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർമാരെ ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം വിമർശിച്ചു എന്നതുകൊണ്ട് അവരെ വിശ്വാസത്തിലെടുക്കാതെ ഒരു മന്ത്രിക്ക് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!