കെകെ ശൈലജയ്ക്ക് പിന്നാലെ കണ്ണട വിവാദത്തില്‍ സ്പീക്കറും

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിയന്ത്രണങ്ങളുണ്ടകുമെന്നും ധനമന്ത്രി പറഞ്ഞതിന് പിന്നാലെ ദൂര്‍ത്തിന്‍റെ കണക്കുമായി സ്പീകറുടെ ചികിത്സാചെലവും കണ്ണടയുടെ വിലയും പുറത്ത്. ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് പിന്നാലെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ പെട്ടിരിക്കുന്നത്. പി ശ്രീരാമകൃഷ്ണന്‍ വാങ്ങിയ കണ്ണട യ്ക്ക് 49,900 രൂപ വിലയെന്ന് വിവരവകാശ രേഖ. കൂടാതെ ചികിത്സാചിലവിനത്തില്‍ സ്പീക്കര്‍ ,കൈപ്പറ്റിയത് 4,25,594 രൂപയെന്നും വിവരാവകാശ രേഖ പറയുന്നു.

ധനമന്ത്രി തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ ചിലവിലെ ധൂര്‍ത്തും, അനാവശ്യ ചിലവുകളും കുറയ്ക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് സ്പീക്കറുടെ കണ്ണടയുടെ വില വിവരം പുറത്ത് വന്നത്.

28,800 രൂപുടെ കണ്ണട വാങ്ങി വിവാദത്തില്‍ പെട്ട മന്ത്രി ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

error: Content is protected !!