പി.വി.അന്‍വര്‍ എംഎൽഎയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ രഹസ്യ പരിശോധന

പി.വി.അന്‍വര്‍ എംഎൽഎയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാകളക്ടര്‍ പാര്‍ക്കില്‍ രഹസ്യ പരിശോധന നടത്തി. നിര്‍മാണത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡം ലംഘിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. അന്വേഷണത്തില്‍ കളക്ടറുടെ അനാസ്ഥ ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ദുരന്തനിവാരണ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് പരാതി ഉയര്‍ന്നെങ്കിലും കളക്ടര്‍ വിശദീകരണത്തിനോ അന്വേഷണത്തിന് നടപടികളെടുത്തിരുന്നില്ല. ദുരന്തനിവാരണകമ്മിറ്റിയുടെ ജില്ലാ അധ്യക്ഷനായ കളക്ടര്‍ പരാതിയില്‍ നടപടികളെടുക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജില്ലാ കളക്ടറുടെ അനാസ്ഥയെന്നാരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ പരിശോധന നടത്തിയത്. പുലര്‍ച്ചെ ആറുമണിയോടെ കളക്ടര്‍ പാര്‍ക്കില്‍ എത്തി. ഒരുമണിക്കൂറോളം പരിശോധന തുടര്‍ന്നുവെന്നാണ് വിവരം. മുന്നറിയിപ്പ് നല്‍കാതെയായിരുന്നു പരിശോധന.

റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ പാര്‍ക്ക് പാര്‍ക്ക് നിർമിച്ചിരിക്കുന്നത് പാറയ്ക്കു മുകളിൽ വെള്ളം കെട്ടി നിർത്തിയെന്നും പരിസ്ഥിതി ദുര്‍ബലപ്രദേശത്തെന്നും കളക്ടര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ പട്ടികയില്‍ അപകടസാധ്യത ഏറെയുള്ള സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കക്കാടംപൊയിലെന്നും വ്യക്തമാക്കുന്നുണ്ട്. ഈ പ്രദേശത്താണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ചിരിക്കുന്നത്. ഇത് വലിയ അപകടസാധ്യതയാണ് ഉയര്‍ത്തുന്നത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം ഓരോദിവസവും ആശങ്കയ്ക്കിടയാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

നിയമലംഘനങ്ങള്‍ പുറത്തുവരുന്നത് വരെ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് പകല്‍സമയങ്ങളില്‍ ആളുകളെ കയറ്റാനുള്ള താല്‍ക്കാലിക അനുമതിയുടെ മറവിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമലംഘനങ്ങള്‍ക്കെതിരെ വിവിധ ഭാഗത്തു നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബര്‍ അവസാനം പാര്‍ക്കിന് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് അനുവദിച്ചത്.

കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന കൂടരഞ്ഞി പഞ്ചായത്തിന്റെ അവകാശവാദവും തെറ്റാണെന് തെളിഞ്ഞിട്ടുണ്ട്.

error: Content is protected !!