കൊലപാതകം പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല; രമേശ്‌ ചെന്നിത്തല

ഷുഹൈബ്‌ വധം പാര്‍ട്ടി അന്വേഷിക്കുമെന്ന ജയരാജന്‍റെ പ്രസ്താവനയ്ക്കെതിരെ പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പാണുണ്ടായത്. ഇതിനെതിരെ രമേശ്‌ ചെന്നിത്തലയും രംഗത്തെത്തിയിരിക്കുകയാണ് ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കാന്‍ ഇതു ചൈനയല്ലെന്നാണ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. സിപിഐഎമ്മല്ല കൊലപാതകം അന്വേഷിക്കേണ്ടത്. ഇത് ജനാധിപത്യ രാഷ്ട്രമാണ്. സിപിഐഎമ്മിനു ശുഹൈബ് വധത്തില്‍ വീഴ്ച്ച വന്നിട്ടുണ്ടെങ്കില്‍ അതു തുറന്നു പറയാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തയ്യാറാകണമെന്ന് ചെന്നിത്തല പറഞ്ഞു. ശുഹൈബ് കുടുംബ സഹായ ഫണ്ട് പിരിവിനിടെ കണ്ണൂരില്‍ വച്ചാണ് ചെന്നിത്തല സിപിഐഎമ്മിനെ കടന്നാക്രമിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ ശുഹൈബ് വധത്തെ തുടര്‍ന്ന് സമരം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഭൂരിഭാഗം ജനപ്രതിനിധികളും നേതാക്കളും ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് പിരിവിനു വേണ്ടി കണ്ണൂരിലാനുള്ളത്. ഇതിനു പുറമെ പിരിവിനു യുഡിഎഫിലെ മറ്റു ഘടകക്ഷി നേതാക്കളും ജില്ലയിലെത്തുന്നുണ്ട്.

കണ്ണൂരിലെ 110 കേന്ദ്രങ്ങളിലായിട്ടാണ് ഫണ്ട് പിരിവ്. കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ നേരിട്ടാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെ സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം നാലാം ദിനവും പുരോഗമിക്കുകയാണ്.

error: Content is protected !!