വിവാഹത്തലേന്ന് പ്രതിശ്രുത വരന്‍ പീഡനക്കേസില്‍ പിടിയില്‍

വിവാഹത്തലേന്ന് വരനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന് കേസിലാണ് യുവാവ് അറസ്റ്റിലായത്. ഇതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി.

പെണ്‍കുട്ടിയെ നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയാണ് യുവാവ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പീഡനത്തിനു ഇരയായ കുട്ടി പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം യുവാവിനെ പൊലീസ് പിടിച്ചതോടെ മുടങ്ങി.

പാനൂര്‍ സ്വദേശിനിയായ യുവതിയുമായി ഇന്നാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് കൊളവല്ലൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാവിനതിരെ പോക്‌സോ ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡ് ചെയ്തു.

error: Content is protected !!