മകന്‍ നിരപരാധിയെന്ന് ആകാശിന്‍റെ പിതാവ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവി. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് രവി ഇക്കാര്യം പറഞ്ഞത്. ആകാശ് നിരപരാധിയെന്നും ഒളിവില്‍ പോകാന്‍ കാരണം ബിജെപി പ്രചാരണം കാരണമെന്നുമാണ് പിതാവ് പറഞ്ഞത്.

കൊലപാതകം നടന്ന ദിവസം ആകാശ് നാട്ടിലെ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. പാര്‍ട്ടിയെ സമീപിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്ന് പറയഞ്ഞു. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നും ആകാശ് തില്ലങ്കേരിയുടെ പിതാവ് പറഞ്ഞു.

error: Content is protected !!