ഷുഹൈബ് വധം; അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സുധാകരന്‍

കണ്ണൂര്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ ശുഹൈബ് കൊലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചില മാധ്യമപ്രവര്‍ത്തകരുടേയും പോലീസുദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചു.

കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തുന്നത്. അഭ്യന്തര വകുപ്പിന്റെ ഈ നടപടി അന്തസിന് ചേര്‍ന്നതല്ലെന്നും സിബിഐ അന്വേഷണം ഒഴിവാക്കാനാണ് ഈ പണിയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. സുധാകരന്റെ ആരോഗ്യനില വഷളായിട്ടുണ്ടെങ്കിലും സമരം തുടരുമെന്ന നിലപാടിലാണ് അദ്ദേഹം.

error: Content is protected !!