ഷുഹൈബ് വധം; നിലപാട് തിരുത്തി സുധാകരന്‍

ശുഹൈബ് വധക്കേസില്‍ മുന്‍ പ്രസ്താവന തിരുത്തി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ദൃക്‌സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് അറസ്റ്റിലായവര്‍ ഡമ്മികളാണെന്ന് മുന്‍ പ്രസ്താവന തിരുത്തുന്നതായി സുധാകരന്‍ പറഞ്ഞു. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ഉറച്ചു നില്‍ക്കുന്നു. നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം ശുഹൈബ് വധക്കേസിലെ പ്രതികളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണു പ്രതികളായ രജിന്‍രാജ്, ആകാശ് എന്നിവരെ ദൃക്‌സാക്ഷികളായ നൗഷാദും റിയാസും തിരിച്ചറിഞ്ഞത്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി.

ഡമ്മികളെയല്ല. യഥാര്‍ഥ പ്രതികളെയാണു പിടികൂടിയതെന്ന പൊലീസിന്റെ അവകാശവാദത്തെ സാധൂകരിക്കുന്നതാണിത്. അക്രമിസംഘത്തിലെ മറ്റു മൂന്നു പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാണ്. കൊലപാതകത്തിനു ശേഷം ആകാശ് തില്ലങ്കേരിയിലെ ഒരു ക്ഷേത്രോത്സവത്തിനെത്തിയിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മാലൂര്‍, മട്ടന്നൂര്‍, ഇരിട്ടി, തില്ലങ്കേരി, മുഴക്കുന്നു മേഖലകളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ വിളികളും നിരീക്ഷണത്തിലാണ്.

error: Content is protected !!