ഷുഹൈബ് വധം: ശിവപുരത്ത് ഒരു വാള്‍കൂടി കണ്ടെത്തി

കണ്ണൂര്‍: ഷുഹൈബ് വധത്തിന് ഉപയോഗിച്ചതായി കരുതുന്ന ഒരു വാള്‍കൂടി ശിവപുരത്ത് കണ്ടെത്തി. ഇന്നലെ എടയന്നൂരിന് സമീപം വെള്ളപ്പറമ്പിലെ ചെങ്കല്‍ ക്വാറിയുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയ ചുവന്ന തുണി പിടിയില്‍ ചുറ്റിയ വാള്‍ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്നറിയാന്‍ ശാസത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.     ആഴത്തില്‍ മുറിവേല്‍പ്പിക്കാവുന്ന മഴുപോലുള്ളതും വീശിവെട്ടാവുന്ന നീളമുള്ളതുമായ രണ്ട് ആയുധങ്ങളാണ് ഉപയോഗിച്ചതെന്നാണ് കൊല്ലപ്പെട്ട ഷുഹൈബിന്റെ ദേഹ പരിശോധനയില്‍ നിന്ന് ലഭിക്കുന്ന സൂചന. മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എ.വി.ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്.      കഴിഞ്ഞമാസം 12 ന് എടയന്നൂരിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രഥമ വിവര രേഖയില്‍ പറയുന്നത്. സംഘര്‍ഷത്തില്‍ ചാലോട്ടെ ചുമട്ടു തൊഴിലാളികളായ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരിക്കാം ഷുഹൈബിന്റെ കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം. ഷുഹൈബിനെ വെട്ടുന്നതിനിടെ അക്രമികളുടെ വെട്ടേറ്റ രണ്ടുപേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഷുഹൈബിനെ ഒരാള്‍ പിടിച്ചു നിര്‍ത്തി വെട്ടി താഴെവീഴ്ത്തിയ ശേഷം രണ്ടുപേര്‍ തൊട്ടടുത്തിരുന്നു കാല്‍മുട്ടിനു താഴെ അറുത്തുമാറ്റുകയായിരുന്നുവെന്നാണ് മൊഴി. കഴിഞ്ഞ ദിവസം സംശയമുള്ള സി.പി.എം പ്രവര്‍ത്തകനെ ചോദ്യം ചെയ്തിരുന്നു. അക്രമികള്‍ വന്ന വെള്ള വാഗണ്‍ ആര്‍ കാര്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല…

error: Content is protected !!