ഷുഹൈബ് വധം; 21 ന് യൂത്ത് കോണ്‍ഗ്രസ് ഐ.ജി ഓഫീസ് മാര്‍ച്ച്

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ 21ന് ഐ.ജി ഓഫീസ് മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷ് പറഞ്ഞു. കലക്ട്രേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലിന്റെ 24 മണിക്കൂര്‍ ഉപവാസ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം നേതൃത്വം ക്വട്ടേഷന്‍ കൊടുത്ത സംഘമാണ് ഷുഹൈബിനെ വധിച്ചതെന്ന് അദ്ധേഹം ആരോപിച്ചു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതു വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു…

error: Content is protected !!