കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കൂട്ടുപുഴ: എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ  50 ഗ്രാം കഞ്ചാവുമായി അഞ്ചരക്കണ്ടി സ്വദേശി മുബശിര്‍ (19) എന്നയാളെ കൂട്ടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ഹേമന്ത് കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. മൈസൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് പ്രതി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ സി.കെ ഷിബു, സര്‍വ്വജ്ഞന്‍,  സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഹാരിസ് കെ, രജീഷ് രവീന്ദ്രന്‍, കെ.എ. ഉണ്ണികൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തുടരന്വേഷണത്തിനായി ഇരിട്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിന് കൈമാറി.

error: Content is protected !!