തനിക്കും പാര്‍ട്ടിക്കും കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട; കെ.എം മാണി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു മറുപടിയുമായി കേരള കോൺഗ്രസ് നേതാവ് കെ.എം മാണി. തനിക്കും പാര്‍ട്ടിക്കും കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. 50 വര്‍ഷമായി പൊതുരംഗത്തുള്ള തന്റെ വിശ്വാസ്യത ചോദ്യംചെയ്യാനാകില്ല. 13 തിരഞ്ഞെടുപ്പുകളില്‍ ജയിച്ച ആളാണു താനെന്നും മാണി പറഞ്ഞു.

മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തിനെതിരെ സിപിഐ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാണിയെ മുന്നണിയിലെടുത്താല്‍ സിപിഐയ്ക്കു തുടരാനാകില്ലെന്നാണു കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. സിപിഐയുടെ നിലപാടുകള്‍ ശരിയാണെന്നു ജനങ്ങള്‍ക്കു ബോധ്യമുണ്ടെന്നും കാനം ഇടുക്കി ജില്ലാസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

error: Content is protected !!