ആകാശ് സിപിഎം കാരനെന്ന് പി ജയരാജന്‍; ഇനി പാര്‍ട്ടി അന്വേഷണം

മട്ടന്നൂര്‍ ശുഹൈബ് വധത്തില്‍ പൊലീസ് പിടിയിലായ ആകാശ് തില്ലങ്കേരി സിപിഐഎം പ്രവര്‍ത്തകനെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സിപിഐഎമ്മിന്റെ സൈബര്‍ പോരാളികളിലൊരാളാണ് ആകാശ്. പാര്‍ട്ടി തലത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പിന്നീട് നടപടി കൈക്കൊള്ളുമെന്നും ജയരാജന്‍ വ്യക്തമാക്കി. അതേസമയം, സമാധാനയോഗത്തില്‍ പങ്കെടുത്തതു കലക്ടര്‍ വിളിച്ചതുകൊണ്ടെന്നു കെ.കെ. രാഗേഷ് എംപി പറഞ്ഞു. സമാധാന യോഗം തകര്‍ക്കാനുള്ള ബാലിശനീക്കമാണു യുഡിഎഫ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ഷുഹൈബ് വധക്കേസിലെ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ വിളിച്ച സമാധാനയോഗം അലസിപ്പിരിഞ്ഞിരുന്നു. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തുകയും യോഗം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. അരമണിക്കൂറോളം നീണ്ട വാക്കേറ്റത്തിനൊടുവില്‍ മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാനയോഗത്തില്‍ മാത്രമേ ഇനി പങ്കെടുക്കൂ എന്നായിരുന്നു യുഡിഎഫിന്റെ നിലപാട്.

error: Content is protected !!